Map Graph

മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ

മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ മസാച്യുസെറ്റ്സിലെ ബോസ്റ്റൺ നഗരത്തിലെ വെസ്റ്റ് എൻഡ് പരിസരത്ത് സ്ഥിതിചെയ്യുന്ന ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ യഥാർത്ഥവും ബൃഹത്തായതുമായ അദ്ധ്യാപന ആശുപത്രിയാണ്. 999 കിടക്കകളുടെ ശേഷിയുള്ള ഇത് അമേരിക്കൻ ഐക്യനാടുകളിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള ജനറൽ ആശുപത്രിയാണ്. ബ്രിഗാം ആന്റ് വിമൻസ് ഹോസ്പിറ്റലിനോടൊപ്പംചേർന്ന് ഇത് മസാച്യുസെറ്റ്സിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ദാതാക്കളായ മാസ് ജനറൽ ബ്രിഗാമിന്റെ രണ്ട് സ്ഥാപക അംഗങ്ങളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി അധിഷ്ഠിത ഗവേഷണ പരിപാടി നടത്തുന്ന മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിന് 2019 ൽ ഒരു ബില്യൺ ഡോളറിലധികം വാർഷിക ഗവേഷണ ബജറ്റുണ്ടായിരുന്നു. യുഎസ് ന്യൂസ്, വേൾഡ് റിപ്പോർട്ട് എന്നിവയുടെ അവലോകനപ്രകാരം ഇത് നിലവിൽ അമേരിക്കയിലെ ആറാം സ്ഥാനത്തുള്ള മികച്ച ആശുപത്രിയായി റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

Read article
പ്രമാണം:Massachusetts_General_Hospital_logo.svgപ്രമാണം:Front_Entrance_of_Massachusetts_General_Hospital.jpg